ബൈക്ക് ഓടിക്കുന്നതിനിടെ യുവാവ് ഉറങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
കിളിമാനൂര്‍ സ്വദേശി അന്‍സാര്‍ (22) ആണ് ബൈക്ക് ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയത്. എംസി റോഡില്‍ തേക്കടയ്ക്കു സമീപമായിരുന്നു അപകടം.
അന്‍സാര്‍ ഉറങ്ങിയതിനാല്‍ നിയന്ത്രണം വിട്ട ബൈക്ക് കാല്‍നട യാത്രക്കാരനായ പിരപ്പന്‍കോട് സ്വദേശി രാജേന്ദ്രന്‍ നായരെയാണ് ഇടിച്ചത്. ഇരുവരെയും തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്‍സാറിന്റെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
No comments:
Post a Comment
Note: Only a member of this blog may post a comment.