Tuesday, December 10, 2013

സ്വര്‍ണ്ണക്കടത്ത്; മൈഥിലിക്ക് സിബിഐ നോട്ടീസ്; ചിപ്പിയെയും ചോദ്യം ചെയ്‌തേക്കും



നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടി മൈഥിലിക്ക് സിബിഐ നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്ത ശ്രവ്യയില്‍ നിന്നാണ് മൈഥിലിയുമായുള്ള ഫായിസിന്റെ ബന്ധം പുറത്തായത്.സ്വര്‍ണ്ണക്കടത്തിന് മൈഥിലി കൂട്ടു നിന്നോ എന്ന കാര്യം വ്യക്തമല്ല. ഫായിസുമായി ബന്ധമുണ്ടെന്ന് നടി മൈഥിലി സമ്മതിച്ചിട്ടുണ്ട്. ഫായിസിന്റെ കുടുംബ സുഹൃത്താണ് താനെന്നും മറ്റൊന്നും തനിക്കറിയില്ലെന്നും മൈഥിലി വ്യക്തമാക്കി. ശ്രവ്യയെ താനല്ല ഫായിസിന് പരിചയപ്പെടുത്തിയതെന്നും മൈഥിലി പറഞ്ഞു. മൈഥിലിക്കും ഫായിസിനും ദീര്‍ഘനാളായി ബന്ധമുണ്ടെന്ന കാര്യം സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധം ഉപയോഗിച്ച് മൈഥില് സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നെന്ന് കണ്ടെത്തിയാല്‍ നടിയെ സിബിഐ അറസ്റ്റു ചെയ്യും. അതേസമയം, നടി ചിപ്പിക്ക് ഫായിസുമായി ബന്ധമുണ്ടെന്ന കാര്യവും ശ്രവ്യ സിബിഐക്ക് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ചിപ്പിയെ ചോദ്യം ചെയ്യുന്ന കാര്യവും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ചിപ്പി, മൈഥിലി തുടങ്ങിയവരെ ഫായിസ് മുഖാന്തിരം തനിക്കറിയാമെന്നാണ് ശ്രവ്യ വ്യക്തമാക്കിയത്

No comments:

Post a Comment

Note: Only a member of this blog may post a comment.